അടുത്ത വർഷം പകുതിയോടെ ജിയോ 5ജി, പ്രഖ്യാപനവുമായി മുകേഷ് അംബാനി

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2020 (13:11 IST)
ന്യൂഡൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ അടുത്ത വർഷം രണ്ടാം പകുതിയിൽ തുടങ്ങുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യാ മൊബൈൽ കോൺഗ്രസിലാണ് അംബാനിയുടെ പ്രഖ്യാപനം.

2021ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽഎ 5ജി വിപ്ലവത്തിന്റെ മുന്നിൽ തന്നെ ജിയോ ഉണ്ടാകുമെന്ന് അംബാനി പറഞ്ഞു. തദ്ദേശിയമായി വികസിപ്പിച്ച ശൃംഖലയും ഹാർഡ് വെയറും സാങ്കേതികവിദ്യയുമായിരിക്കും അതിന് ഉപയോഗിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു. ജിയോയുടെ 5ജി സർവീസ് ആത്മനിർഭർ ഭാരത് എന്ന കാഴ്‌ച്ചപ്പാടിന്റെ തെളിവായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :