ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ- റിലയൻസ് റീട്ടെയിൽ ഇടപാടിന് കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി

അഭിറാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (16:08 IST)
ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷന്റെ അംഗീകാരം. ഇടപാട് തടയണമെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി.

അതേസമയം ഫൂച്ചർ ഗ്രൂപ്പും റിലയൻസും തമ്മിലുള്ള ഇടപാട് തടഞ്ഞുകൊണ്ട് സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ആമസോൺ ഉത്തരവ് നേടിയിരുന്നു. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. ഇതിന് തിരിച്ചടി നൽകികൊണ്ടാണ് കോമ്പറ്റീഷൻ കമ്മിഷൻ ഇടപാടിന് അംഗീകാരം നൽകിയിരിക്കുന്നത്.

ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്നുള്ള വിധി ഇവിടെ പ്രാബല്യത്തിലാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :