ആഗോള സാമ്പത്തിക സ്വാതന്ത്ര സൂചികയിൽ 26 സ്ഥാനങ്ങളിറങ്ങി ഇന്ത്യ

അഭിറാം മനോഹർ| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (16:55 IST)
ആഗോളസാമ്പത്തിക സ്വാതന്ത്രസൂചികയിൽ ഇന്ത്യക്ക് കനത്ത ആഘാതം. 26 സ്ഥാനങ്ങളിറങ്ങി 105മതാണ് ഇന്ത്യ. കഴിഞ്ഞ വർഷം പട്ടികയിൽ 79ആം സ്ഥാനത്തായിരുന്നു ഇന്ത്യ. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അന്താരാഷ്ട്ര വ്യാപരത്തിലെ തുറന്ന ഇടപെടൽ,വിപണികളിലെ പുത്തൻ പരിഷ്‌കാരങ്ങൾ വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള കഴിവ്, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്തിന്റെ സുരക്ഷ, നിയമവാഴ്ച
എന്നിവയാണ് സാമ്പത്തിക സ്വാതന്ത്രത്തിന്റെ അളവുകോലുകൾ.ഇന്ത്യയിലെ നിയമവ്യവസ്ഥയും സ്വത്തവകാശവും 5.17-ല്‍ നിന്ന് 5.06 പോയിന്റായി
കുറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യം 6.08-ല്‍ നിന്ന് 5.71 ആയി. വായ്പ, തൊഴില്‍, ബിസിനസ് എന്നിവയിലെ നിയന്ത്രണം 6.63-ല്‍ നിന്ന് 6.53 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സിംഗപ്പൂരും ഹോങ്കോങുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. അതേ സമയം ആഗോള സാമ്പത്തിക സ്വാതന്ത്ര സൂചികയിൽ ഇന്ത്യക്ക് പിന്നിൽ 124മതാണ് ചൈന.ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ്, ഓസ്ട്രേലിയ, മൗറീഷ്യസ്, ജോര്‍ജിയ, കാനഡ, അയര്‍ലന്‍ഡ്
എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു രാജ്യങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :