അതിര്‍ത്തിയിലെ സംഘര്‍ഷം: രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനം

ശ്രീനു എസ്| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:23 IST)
ഇന്ത്യ-അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സംയുക്ത പ്രസ്താവന നടത്തിയത്. മൂന്നൂമാസത്തിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങും സംയുക്ത പ്രസ്താവന നടത്തുന്നത്.

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി മോസ്‌കോയിലെത്തിയ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലായിരുന്നു ചര്‍ച്ച. സംഘര്‍ഷം അയഞ്ഞാല്‍ പരസ്പര സഹകരണത്തിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :