രാജ്യത്ത് 64 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകുമെന്ന് ഐസിഎംആര്‍

ശ്രീനു എസ്| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (13:47 IST)
രാജ്യത്ത് 64 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകുമെന്നും ഐസിഎംആര്‍. സീറോ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐസിഎംആര്‍. മുതിര്‍ന്നവരില്‍ 0.73% കൊവിഡ് രോഗബാധയുണ്ടായി. 18 - 45 വയസ്സിനിടയ്ക്കുള്ളവര്‍ക്ക് 43.3% രോഗബാധയുണ്ടായി. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെതാണ് സര്‍വ്വേ.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്ക്. ഇന്നലെ മാത്രം രാജ്യത്ത് 96,551 പേര്‍ക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,62,415 ആയി. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :