സ്വര്‍ണവില ഞെട്ടിക്കും; പവന് 45,000 ആയേക്കും !

രേണുക വേണു| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (09:36 IST)

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതും അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും കാരണം സ്വര്‍ണവില വരുംദിവസങ്ങളില്‍ കുതിച്ചുയരാന്‍ സാധ്യത. കേരളത്തില്‍ സ്വര്‍ണവില ബുധനാഴ്ച 40,000 രൂപ ഭേദിച്ച് മുന്നേറി. ചൊവ്വാഴ്ചത്തേക്കാള്‍ ബുധനാഴ്ച രാവിലെ പവന് 1040 രൂപ കൂടി 40,560 രൂപയിലെത്തി. ഒറ്റ ദിവസം ഒറ്റത്തവണ കൊണ്ട് വില ഇത്രയേറെ കൂടുന്നത് ഇതാദ്യം. അന്താരാഷ്ട്ര വിലയിലെ തിരുത്തലിനെത്തുടര്‍ന്ന് ഉച്ചയോടെ പവന് 29,840 രൂപയായി കുറയുകയും ചെയ്തു. വരും ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയരാനാണ് സാധ്യത. ഈ മാസം 40,000 നും 45,000 നും ഇടയില്‍ സ്വര്‍ണവില ഉയര്‍ന്നേക്കും. പവന് 45,000 രൂപ വരെ ഉയരാനുള്ള സാധ്യതയുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :