1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Gold Rate News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഈമാസത്തെ ഇടിവ് 560 രൂപ

Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,430 രൂപയായി. രണ്ടുദിവസം കൊണ്ട് പവന് 200 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം കൂടുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതാണ്. 
 
ഈമാസം അവസാനിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ 560 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ സ്വര്‍ണത്തിന് പവന് 36,000രൂപയായിരുന്നു വില.
അടുത്ത ലേഖനം
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,941; മരണം 350