റഷ്യ-യുക്രൈന്‍ സംഘര്‍ഷം; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

രേണുക വേണു| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (11:04 IST)

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :