രേണുക വേണു|
Last Modified ശനി, 26 ഫെബ്രുവരി 2022 (09:07 IST)
റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈന് കൂടുതല്‍ സഹായവുമായി നാറ്റോ. യുക്രൈന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ-അറ്റ്‌ലാന്റിക് മേഖല നേരിടുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയാറാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.