സ്വർണവില കുറഞ്ഞു, പവന് വില 33,360

അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (12:22 IST)
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു സ്വർണത്തിന് 33,360 രൂപയാണ് വില. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4170 രൂപയായി.

കഴിഞ ഏതാനും ദിവസങ്ങളിലായി ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ 34,440 നിന്ന വില നാല് ദിവസം പിന്നിട്ടപ്പോളേക്ക് മാസത്തെ കുറഞ്ഞ നിരക്കായ 33,160ൽ എത്തിയിരുന്നു. രാജ്യാന്തരവിപണിയിലെ മാറ്റങ്ങളാണ് സ്വർണവിപണിയിൽ പ്രതിഫലിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :