18ൽ താഴെയുള്ളവർക്ക് മെസേജ് അയക്കുന്നത് തടയും: ഇൻസ്റ്റയിൽ പുതിയ ഫീച്ചർ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (20:05 IST)
അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാനും ചെറുപ്പക്കാർ ഇവർക്ക് മെസേജ് അയക്കുന്നത് തടയിടാനും പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെ പറ്റി ആശങ്കകൾക്ക് പിന്നാലെയാണ് പുതിയ നീക്കം.

ഇൻസ്റ്റഗ്രാം ഉപഭോക്താവാകുവാൻ 13 എന്ന പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമ ബുദ്ധിയുടെയും മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെയുടെയുംസഹായത്തോടെ പ്രായം നിർണയിക്കാനുള്ള സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. സംശയാസ്‌പദമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന മുതിർന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നത് തടയാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാം വികസിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :