ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 5 മെയ് 2014 (16:01 IST)
ലോക്പാല്‍ അംഗങ്ങളെ നിയമിക്കുന്നതിലെ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ലോക്പാല്‍ അംഗങ്ങളാകാന്‍ സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാര്‍ക്ക് അപേക്ഷിക്കാമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തുക.
നിലവില്‍ സുപ്രീം കോടതിയിലെ നാല് സിറ്റിംഗ് ജഡ്ജിമാര്‍ ലോക്പാല്‍ അംഗങ്ങളാകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ലോക്പാല്‍ നിയമനത്തിനുള്ള ഘട്ടങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് വ്യക്തമാക്കിയത്.