ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരൻ, നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യാക്കാരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (13:08 IST)
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാമതെത്തി ഗൗതം അദാനി. ബ്ലൂം ബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യാക്കാരൻ മൂന്നാമതെത്തുന്നത് ഇതാദ്യമായാണ്. ഫ്രാൻസിൻ്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ഇലോൺ മസ്ക്, ബെസോസ് എന്നിവർ മാത്രമാണ് അദാനിയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസമാണ് സമ്പാദ്യത്തിൽ ബിൽ ഗേറ്റ്സിനെ മറികടന്ന് അദാനി നാലാം സ്ഥാനത്തെത്തിയത്. ഈ വർഷം മാത്രം അദാനിയുടെ സമ്പത്തിൽ60.9 ബില്യൺ ഡോളറിൻ്റെ വർധനവാണൂണ്ടായത്. മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നേട്ടം കഴിഞ്ഞ ഫെബ്രുവരിയിലാണ് അദാനി സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :