അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ജൂലൈ 2022 (13:51 IST)
രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാനായുള്ള 5ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വോഡോഫോൺ,ഐഡിയ,എയർടെൽ,റിലയൻ ജിയോ എന്നിവയ്ക്കൊപ്പം അദാനിയുടെ കമ്പനിയും ഇത്തവണത്തെ ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.
4ജിയേക്കാൾ പത്തിരട്ടി വേഗമുള്ളതും 3ജിയേക്കാൾ 30 ഇരട്ടി വേഗമുള്ളതുമാണ് 5ജി. 71 ഗിഗാഹെർഡ്സ് ആണ് 20 വർഷത്തേക്ക് ലേലം ചെയ്യുന്നത്. അതായത് 20 വർഷക്കാലമായിരിക്കും ലേലത്തിന് ലഭിക്കുന്ന ലൈസൻസ്. ഇന്ന് രാവിലെ 10 മണി മുതൽ നടക്കുന്ന ലേലപക്രിയ വൈകീട്ട് 6 മണി വരെ നീണ്ട് നിൽക്കും. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്രക്യാബിനെറ്റ് 5ജി ലേലത്തിന് അനുമതി നൽകിയത്.
ഇന്ത്യയിൽ തുടക്കത്തിൽ 13 നഗരത്തിലാകും 5ജി സേവനം ലഭിക്കുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാമ്നഗറിലും ഗാന്ധിനഗറിലും ആദ്യം 5ജി സേവനങ്ങൾ ലഭിക്കും. ബെംഗളുരു,ഡൽഹി,ഹൈദരാബാദ്,മുംബൈ,കൊൽക്കത്ത,പുണെ നഗരങ്ങളും പട്ടികയിലുണ്ട്.