ലേലത്തുക ഒന്നരലക്ഷം കോടി കടന്നു, ഫൈവ് ജി സ്പെക്ട്രം ലേലം പൂർത്തിയായി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:05 IST)
അതിവേഗ ഇൻ്റർനെറ്റ് സാധ്യമാക്കാനുള്ള ഫൈവ് ജി സ്പെക്ട്രം ലേലം അവസാനിച്ചു. 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് ലേലത്തിൽ വിറ്റുപോയത്. താത്കാലിക കണക്ക് മാത്രമാണിത്. അന്തിമ കണക്ക് എന്തെന്നുള്ളത് പിന്നീട് പുറത്തുവിടും.

ഏഴ് ദിവസം നീണ്ടുനിന്ന ലേലം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. 2015ലെ സ്പെക്ട്രം ലേലത്തിൽ 1.09 ലക്ഷം കോടി രൂപയ്ക്കായിരുന്നു വിറ്റഴിച്ചത്. ഈ റെക്കോർഡ് ഇതോടെ വഴിമാറി. നാല് കമ്പനികളാണ് പ്രധാനമായും ലേലത്തിൽ മുന്നിലുണ്ടായിരുന്നത്. റിലയൻസ് ജിയോ,ഭാരതി എയർടെൽ,വോഡഫോൺ ഐഡിയ,എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :