അദാനി ടെലികോം രംഗത്തേക്ക്? സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് സൂചന

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ജൂലൈ 2022 (12:13 IST)
രാജ്യത്തെ മുൻനിര വ്യവസായ ഗ്രൂപായ അദാനി ടെലികോം മേഖലയിലേക്കും കടക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്
പങ്കെടുക്കുമെന്നാണ് വിവരം. നിലവിൽ റിലയൻസും എയർടെല്ലുമാണ് ടെലികോം രംഗത്തെ കരുത്തർ.

ഈ മാസം 26ന് നടക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്. അദാനി ഗ്രൂപ്പിനെ കൂറ്റാതെ ജിയോ,എയർടെൽ,വോഡഫോൺ ഐഡിയ എന്നിങ്ങനെ നാല് കമ്പനികൾ അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷണൽ ലോങ് ഡിസ്റ്റൻസ് (എൽഎൽഡി) ഇൻ്റർനാഷണൽ ലോങ് ഡിസ്റ്റൻസ് (ഐഎൽഡി) ലൈസൻസുകൾ ലഭിച്ചിരുന്നു. എന്നാൽ സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്ന കാര്യം അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :