ന്യൂഡല്‍ഹി:|
Last Updated:
ഞായര്‍, 13 ജൂലൈ 2014 (13:08 IST)
ബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ വര്‍ഷം തന്നെ ബാങ്കുകളുടെ ലയനത്തിനായുള്ള നടപടികള്‍ തുടങ്ങുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഫിക്കി സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ധനകാര്യ സേവനകാര്യ സെക്രട്ടറി ജി.എസ്. സന്ധു ആണ് ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി അറിയിച്ചത്.
ബാങ്കുകളുടെ ലയനത്തിന് ഒട്ടേറെ പ്രക്രിയകള്‍ ഉള്ളതിനാല്‍ ഘട്ടം ഘട്ടമായിട്ടാവും ലയനം നടക്കുക. ആദ്യ ലയനം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും ലയനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സേവനകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുംഅസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയുമായി ലയിപ്പിക്കാന്‍ ഏറെക്കാലമായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ സ്ബിഐയുടെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും ഓഹരികള്‍ ധനകാര്യ മന്ത്രാലയം ഈ വര്‍ഷം തന്നെ വിറ്റഴിക്കാന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
-