ആപ്പിള്‍ ബീറ്റ്സിനെ സ്വന്തമാക്കി

ന്യൂയോര്‍ക്ക്‌| VISHNU.NL| Last Modified ശനി, 31 മെയ് 2014 (12:15 IST)
ബീറ്റ്സ് മ്യൂസിക് കമ്പനിയെയും ബീറ്റ്സ് ഇലക്ട്രോണിക്സ് കമ്പനിയെയും ആപ്പിള്‍ മൂന്ന് ബില്യണ്‍ ഡോളറിന് സ്വന്തമാക്കി. ഇതൊടെ ബീറ്റ്സിന്‍െറ സ്ഥാപകരായ ജിമ്മി ഇയോവിനും ഡോ. ഡ്രിയും ആപ്പിള്‍ കമ്പനിയുടെ ഭാഗമാകും.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സംഗീത വ്യവസായത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ ഇവരെ രണ്ടുപേരേയും സ്വന്തമാക്കിയത്. 2008ല്‍ സ്ഥാപിക്കപ്പെട്ട ബീറ്റ്സ് ഹെഡ്ഫോണ്‍, ഇയര്‍ഫോണ്‍, സ്പീക്കര്‍ എന്നിവയുടെ നിര്‍മാതാക്കളാണ്.

ബീറ്റ്സിനെ വാങ്ങിയതോടെ ആപ്പിള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് നടത്തിയിരിക്കുന്നത്. ഇനി മുതല്‍ ബീറ്റ്സ് ഉല്‍പന്നങ്ങള്‍ ആപ്പിളിന്‍െറ ഓണ്‍ലൈന്‍, റീടെയ്ല്‍ സ്റ്റോറുകളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ലഭ്യമാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :