ആര്‍എസ്പി ലയനത്തിന് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം

തിരുവനന്തപുരം| Last Modified ശനി, 24 മെയ് 2014 (16:28 IST)
ആര്‍എസ്പി,​ ആര്‍എസ്പി (ബി)​ പാര്‍ട്ടികളുടെ ലയനത്തിന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയോഗം അംഗീകാരം നല്‍കി. പുതിയ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ആറു മാസത്തിനുള്ളില്‍ പ്ലീനം വിളിച്ചു ചേര്‍ക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

ആര്‍ എസ്​ പിയുടെ മുന്നണി മാറ്റത്തിന്​ അംഗീകാരം നല്‍കിയ കേന്ദ്ര നേതൃത്വം ദേശീയ തലത്തിലും ബംഗാളിലും ഇടതുസഖ്യം തുടരുമെന്ന് അറിയിച്ചു. കേരളത്തില്‍ ഇടത്​ മുന്നണി വിടാനുള്ള തീരുമാനം വേഗത്തിലായിപ്പോയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മുന്നണിമാറ്റം ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും പാര്‍ലമെന്‍റില്‍ യുഡിഎഫ്​ എംപിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്.പി കേരളത്തില്‍ എല്‍ഡിഎഫ്​ വിടാനുണ്ടായ സാഹചര്യം കേരള നേതാക്കള്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചിരുന്നു. ബംഗാളില്‍ ഇടതുമുന്നണിയോടൊപ്പം നാല്​ സീറ്റില്‍ മ‍ത്സരിച്ചിട്ടും ഒന്നു പോലും വിജയിക്കാന്‍ ആര്‍എസ്പിക്ക്‌ സാധിച്ചില്ല. രാജ്യത്ത്​ ആര്‍എസ്.പിയുടെ ഏക എംപി എന്‍ കെ പ്രേമചന്ദ്രനാണ്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :