നിങ്ങളുടെ അക്കൌണ്ടില്‍ ഒരു രൂപയുണ്ടോ? എങ്കില്‍ ഷവോമി സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ക്ക് സൌജന്യം !

ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ എന്ന ഓഫറുമായി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ഷവോമി രംഗത്ത്.

Xiaomi's Diwali sale, Xiaomi, Diwali, Xiaomi Redmi 3S, Redmi 3S Prime, Redmi Note 3, Redmi Note 4 ഷവോമി സ്മാര്‍ട്ട്ഫോണ്‍, റെഡ്മി 3എസ് പ്രൈം, റെഡ്മി നോട്ട് 3, റെഡ്മി 4, ദീപാവലി
സജിത്ത്| Last Updated: ശനി, 15 ഒക്‌ടോബര്‍ 2016 (15:27 IST)
ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ എന്ന ഓഫറുമായി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ഷവോമി രംഗത്ത്. ഒക്ടോബര്‍ 17 മുതല്‍ 19 വരെയുളള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ദീപാവലി ഫ്ളാഷ് സെയിലിലാണ് ഈ ഓഫര്‍ ലഭ്യമാകുക. ഇതിനുപുറമെ ഇതേ ദിവസങ്ങളില്‍ ഷവോമിയുടെ മറ്റ് ഉല്‍പ്പന്നങ്ങളും വന്‍ ഓഫറില്‍ വാങ്ങിക്കാനുള്ള അവസരങ്ങളും ഷവോമി ഒരുക്കുന്നുണ്ട്.

ഓരോ ദിവസവും നടക്കുന്ന ഫ്ളാഷ് സെയിലിലൂടെ 30 സ്മാര്‍ട്ട്ഫോണുകളാണ് ഷവോമി വില്പനയ്ക്കു വയ്ക്കുന്നത്. ഒക്ടോബര്‍ 17ന് റെഡ്മി 3എസ് പ്രൈം, ഒക്ടോബര്‍ 18ന് റെഡ്മി നോട്ട് 3, ഒക്ടോബര്‍ 19ന് എന്നീ ഫോണുകളാണ് ഫ്ളാഷ് സെയിലില്‍ വില്പനക്കുള്ളത്. കൂടാതെ 20000 എംഎഎച്ച്‌ മീ പവര്‍ബാങ്ക്, മീ ബാന്‍ഡ് 2, മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍ എന്നിവയും ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്വന്തമാക്കാം.ഈ ഓഫര്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ ഷവോമിയുടെ ഫ്ളാഷ് സെയിലിനെ കുറിച്ച്‌ ഉപഭോക്താക്കള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വാര്‍ത്ത പങ്കു വയ്ക്കണം. എന്നാല്‍ മാത്രമേ ഈ ഓഫര്‍ നേടാന്‍ അവസരം ലഭിക്കുകയുള്ളൂ. ഫ്ളാഷ് സെയിലിന്റെ റിസള്‍ട്ട് എല്ലാ ദിവസവും മീ കമ്മ്യൂണിക്കേറ്റില്‍ ഷവോമി നല്‍കുകയും ചെയ്യും.

ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണിനെ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നവര്‍ രണ്ട് മണിക്കൂറിനകം തന്നെ ഒരു രൂപ അടച്ചിരിക്കണം. ഇല്ലെങ്കില്‍ ഓഡര്‍ സ്വമേധയാ റദ്ധാക്കപ്പെടും.100, 200, 500 എന്നീ രൂപുയുടെ കൂപ്പണുകള്‍ ഷവോമിയുടെ വെബ്സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പണമടച്ച്‌ നേടാം. തുടര്‍ന്ന് ഫ്ളാഷ് സെയിലിന്റെ ദിനം സ്മാര്‍ട്ട്ഫോണ്‍ ആക്സസറീസിനു മേല്‍ ഉപഭോക്താക്കള്‍ക്ക് കൂപ്പണുകള്‍ ചെലവഴിച്ച്‌ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :