6ജിബി RAM, 256 ജിബി സ്റ്റോറേജ്, 4K വിഡിയോ റെക്കോഡിങ്ങ്; ഷവോമി എംഐ 5എസ് വിപണിയിലേക്ക്

ഷവോമിയുടെ അതിവേഗ ഫോൺ, 6ജിബി RAM, 256 ജിബി സ്റ്റോറേജ്

xiaomi mi 5s, smartphone   ഷവോമി എംഐ 5എസ്, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (10:47 IST)
അഞ്ചാം തലമുറ സ്മാര്‍ട്ട്ഫോണുമായി ഷവോമി എത്തുന്നു. എംഐ 5എസ് എന്ന പേരിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നത്. ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും ഇതിന്റെ പ്രത്യേകതകളെല്ലാം ഓണ്‍ലൈനില്‍ ഇതിനോടകം തന്നെ പ്രചരിച്ചു കഴിഞ്ഞു. ഈ മാസം 27 ന് ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫൊട്ടോഗ്രഫി പ്രേമികള്‍ക്കായി 16 മെഗാപിക്സൽ പിന്‍ക്യാമറയും നാലു മെഗാപിക്സൽ ഫ്രണ്ട്ക്യാമറയുമാണ് ഫോണ്‍ എത്തുന്നത്. കൂടാതെ 4K വിഡിയോ റെക്കോഡിങ്ങും ഫോണിന്റെ സവിശേഷതയാണ്. ത്രിഡി ടച്ച് സപ്പോര്‍ട്ടുള്ള 5.15 ഇഞ്ച് ഡിസ്‌പ്ലേ, 2.4 GHz ക്വാൽകം സ്നാപ് ഡ്രാഗൺ 821 പ്രോസസര്‍, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6ജിബി റാം, 3490mAh ബാറ്ററി, PRS/ EDGE, NFC, 3G, 4G ,VoLTE എന്നിവയും ഫോണിലുണ്ടെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :