അതിശയിപ്പിക്കുന്ന വിലക്കിഴിവുമായി ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എംഐ 5 !

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ എംഐ 5ന് വന്‍ ഡിസ്കൌണ്ടുമായി ഷവോമി

xiaomi, mi 5, smartphone ഷവോമി, സ്മാര്‍ട്ട്ഫോണ്‍, എംഐ 5
സജിത്ത്| Last Updated: ബുധന്‍, 24 ഓഗസ്റ്റ് 2016 (12:41 IST)
ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ എംഐ 5ന് വന്‍ ഡിസ്കൌണ്ടുമായി ഷവോമി. 24,999 രൂപയുണ്ടായിരുന്ന ഈ ഫോണ്‍ ഇപ്പോള്‍ 2,000 രൂപ ഡിസ്കൗണ്ടില്‍ 22,999 രൂപയ്ക്ക് ലഭ്യമാകും. ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഷവോമിയുടെ സൈറ്റായ എംഐ.കോം വഴിയും ഈ ഓഫര്‍ ലഭ്യമാകും.

കഴിഞ്ഞ മാര്‍ച്ചിലാണ് ഷവോമി എംഐ5 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 5.15 ഇഞ്ച് സ്‌ക്രീനാണ് എംഐ5നുള്ളത്. കൂടാതെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനം, 2കെ ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

16 എംപി പിന്‍ ക്യാമറയും, 4 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. 1.3 യും 1.5 ഹെര്‍ട്‌സ് ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 ചിപ്പ് സെറ്റാണ് ഫോണുകളിലുണ്ടാകുക.
4ജി പ്ലസ് സപ്പോര്‍ട്ടുള്ള ഫോണിന് 3,800 എംഎഎച്ച് ബാറ്ററിയാണുള്ളത്.16 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :