ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 3S ഇന്ത്യന്‍ വിപണിയിലേക്ക്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 3S ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു.

Xiaomi, Redmi 3S  ഷവോമി, റെഡ്മി 3S
സജിത്ത്| Last Modified ഞായര്‍, 31 ജൂലൈ 2016 (16:15 IST)
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. കഴിഞ്ഞ മാസമാണ് ഈ ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയത്. മെറ്റല്‍ ബോഡിയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. 4100എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, അഡ്രിനോ 505 ജി പി യു എന്നിവയും മറ്റ് സവിശേഷതകലാണ്. 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ മെമ്മറി,3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്

13എംപി പിന്‍ ക്യാമറയും, 5എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്, കൂടാതെ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 4ജി LE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമുണ്ട്. ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :