ഗർഭനിരോധന ഉറകളുടെ വില നിയന്ത്രിക്കേണ്ടെന്ന് കോടതി

ന്യൂഡൽഹി| Last Modified ശനി, 11 ജൂലൈ 2015 (11:10 IST)
ഗർഭനിരോധന ഉറകൾക്കു
വില നിയന്ത്രിക്കേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ ജൂലൈയില്‍ ദേശീയ ഔഷധവില നിർണയ അതോറിറ്റി മരുന്നുവില നിയന്ത്രണ ഉത്തരവിൽ ഗർഭനിരോധന ഉറകളേയും ഉള്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനം കോടതി റദ്ദാക്കി.

റെക്കിറ്റ് ബെൻകിസർ, ജെ കെ ആൻസൽ എന്നീ കമ്പനികളാണ് തീരുമാനത്തിനെതിരെ കൊടതിയെ സമീപിച്ചത്. തങ്ങളുടെ ഉത്പന്നങ്ങള്‍
ആഡംബര ഈനത്തിൽപ്പെടുന്നവയാണെന്നും ഇവ മരുന്നുകളല്ലെന്നും കമ്പനികള്‍ കോടതിയില്‍ വാദിച്ചു. ലക്ഷുറി ഇനത്തിനു വില നിയന്ത്രണമില്ലെങ്കിൽ കമ്പനികൾ വില കുറഞ്ഞ ഇനം ഉൽപന്നങ്ങൾ പുറത്തിറക്കാതെ വരുമെന്ന് സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :