ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 27 ജൂണ്‍ 2015 (14:56 IST)
അഴിമതിവിരുദ്ധസേനയുടെ തലവനായി എം കെ മീണയെ നിയമിച്ച നടപടിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മീണയെ തല്‍സ്ഥാനത്തു നിന്ന്മാറ്റണമെന്നാണ് ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരിന്റെ ആവശ്യം.
പൊലീസ് ജോയിന്റ് കമ്മീഷണര്‍ ആയിരുന്ന എം കെ മീണയെ അഴിമതി വിരുദ്ധസേനാത്തലവനായി നിയമിച്ചിരുന്നു. ജൂണ്‍ ഒമ്പതിന് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങാണ് അഴിമതിവിരുദ്ധ സേനാത്തലവനായി എം കെ മീണയെ നിയോഗിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഴിമതിവിരുദ്ധ സേനയുടെ തലവനായി നിയോഗിച്ച എസ് എസ് യാദവിനെ മറികടന്നു കൊണ്ടായിരുന്നു മീണയുടെ നിയമനം. ഇത് നിയമവിരുദ്ധമാണെന്നും അഴിമതിവിരുദ്ധ സേനയില്‍ ഒഴിവില്ലെന്നും കാണിച്ച് എം കെ മീണയുടെ നിയമനം തടയാന്‍ എ എ പി
സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
ഉയര്‍ന്ന തസ്തികകളിലെ നിയമനാധികാരം തനിക്കാണെന്നാണ് ഗവര്‍ണറുടെ വാദം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഉന്നതതല നിയമനങ്ങള്‍ നടത്തേണ്ടതെന്നാണ് കെജ്‌രിവാളിന്റെ നിലപാട്.