ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സികള്‍ക്കുള്ള നിരോധനം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 8 ജൂലൈ 2015 (16:52 IST)
ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സികള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ്‌ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. യൂബര്‍ ടാക്‌സി സര്‍വീസ്‌ നടത്തുന്നതിന്‌ സര്‍ക്കാരിന്‌ വേണമെങ്കില്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്നും നിരോധനം ഏര്‍പ്പെടുത്തേണ്‌ട കാര്യമില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

റേഡിയോ ടാക്‌സി സ്‌കീമിലെ പുതിയ ഭേദഗതികള്‍ പാലിക്കുന്നില്ലെന്ന്‌ കാണിച്ച്‌ സര്‍ക്കാര്‍ കഴിഞ്ഞ മാസം യൂബറിന്റെ ലൈസന്‍സിനുള്ള അപേക്ഷ തള്ളിയിരുന്നു. പിന്നീട്‌ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച്‌ സര്‍ക്കാരിന്റെ ഈ നടപടി റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ യൂബര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. യൂബര്‍ ടാക്‌സി സര്‍വീസ്‌ വഴി യാത്ര ചെയ്‌ത യുവതിയെ ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ്‌ ഡല്‍ഹിയില്‍ യൂബറിന്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :