അനുബന്ധ വാര്‍ത്തകള്‍
- റെനോ 5 പ്രോ 5G ഇന്ത്യൻ വിപണിയിൽ; സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയു !
- 'ആർആർആർ' ക്ലൈമാക്സ് തകർക്കും, പുതിയ വിശേഷങ്ങളുമായി രാജമൗലി
- പഴത്തിന്റെ പേരും മാറ്റും; ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്നാക്കാൻ ഗുജറാത്ത് സർക്കാർ
- ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി: ജാഗ്രതാ നിർദേശം
- ഇന്ത്യ 'എ' ടീമിനോട് പോലും ജയിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുന്നില്ല: വിമര്‍ശനവുമായി പോണ്ടിങ്ങ്
വരവിനൊരുങ്ങി പുത്തൻ കോംപസ്സ്; ഈ മാസം 27ന് വില പ്രഖ്യാപിയ്ക്കും !
തയ്യാറെടുക്കുകയാണ് ജീപ്പ്. വാഹനത്തെ ഈ മാസം 27ന് ജീപ്പ് വിപണിയിൽ അവതരിപ്പിയ്ക്കും. അവതണ ചടങ്ങിൽ തന്നെ വാഹനനത്തിന്റെ വിലയും പ്രഖ്യാപിയ്ക്കും. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ജീപ്പ് മോഡല്‍ രാജ്യത്തെ ജിപ്പിന്റെ അരങ്ങേറ്റ മോഡലായ കോംപസ് തന്നെയാണ്. പുതുമയും ആധുനികതയും തോന്നുന്ന വിധത്തിൽ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കോംപസ് ഫെയ്സ്‌ലിഫ്റ്റ് എത്തുക. വലിപ്പത്തിലും വ്യത്യാസം ഉണ്ടാകും.
പുതുക്കിയ ചെറിയ ഹെഡ്‌ലാമ്പുകളായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. ഇതോടൊപ്പം മുന്‍ ഗ്രില്‍, ബമ്പർ എന്നിവയും മാറ്റങ്ങളിണ്ട്. പിന്നില്‍ പരിഷ്‌ക്കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പും ബംബറും പ്രതീക്ഷിയ്ക്കപ്പെടുന്നു. 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് ഇന്റിരിയിൽ പ്രതീക്ഷിയ്ക്കപ്പെടുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന്. എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്‌ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയായിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്.