വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 28 ജനുവരി 2021 (14:21 IST)
വാഹന പ്രേമികൾ ഏറെ കാത്തിരുന്ന കോംപസ് ഫെയ്സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജീപ്പ്. 16.99 ലക്ഷം മുതലാണ് ഇന്ത്യയിൽ വാഹനത്തിന്റെ വില ആരംഭിയ്ക്കുന്നത്. ഫെബ്രുവരി രണ്ടുമുതൽ വാഹനം ടെസ്റ്റ് ഡ്രൈവിനായി ലഭ്യമായി തുടങ്ങും. പതിനൊന്ന് വാകഭേദങ്ങളിൽ എത്തുന്ന വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പിന്റെ വില 28.29 ലക്ഷമാണ്. ഡിആർഎലോടുകൂടിയ പുതിയ ഹെഡ് ലാമ്പുകൾ, മാറ്റാം വരുത്തിയ ഗ്രില്ല്, പുതിയ ഫ്രണ്ട് ബംബർ, അലോയ് വിലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍, യു കണക്‌ട് 5 സിസ്റ്റം, വയര്‍ലെസ്സ് ചാര്‍ജിംഗ് അടക്കമുള്ള സംവിധാനങ്ങൾ ഇന്റീരിയറിലും ഇടംപിടിച്ചിരിയ്ക്കുന്നു. 163 എച്ച്പി കരുത്ത് ഉത്പാദിപ്പിയ്ക്കുന്ന 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍, 173 എച്ച്പി കരുത്ത് ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തുപകരുക.