വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 27 ജനുവരി 2021 (14:21 IST)
പുത്തൻ തലമുറ സ്വിഫ്റ്റിനെ വിപണിയില്‍ എത്തിയ്ക്കാൻ തയ്യാറെടുത്ത് മാരുതി സുസൂക്കി. വാഹനത്തിന്റെ മൂന്നാം തലമുറ പതിപ്പ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്ന പുതിയ സ്വിഫ്റ്റിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മാറ്റം വരുത്തിയ ഗ്രില്ല് ആണ് വാഹനത്തിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന മാറ്റം. മെഷ് ഡിസൈന്‍, ക്രോം സ്ട്രിപ്പ് എന്നിവ ഉപയോഗിച്ച് ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിയ്ക്കുന്നത് വ്യക്തമായിരുന്നു. അലോയ് വീലുകളും പുതിയതാണ്. 90 ബിഎച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 1.2 ലിറ്റര്‍ K12 ഡ്യുവല്‍ ജെറ്റ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക.