വെറും 101 രൂപക്ക് സ്മാർട്ട്ഫോണുകൾ, വിട്ടുകളയരുത് വിവോയുടെ ഈ ഉത്സവ ഓഫർ !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (12:58 IST)
ഉത്സവ ഓഫറുകളുടെ ഭാഗമായി പതിനായിരം രൂപക്ക് മുകളിലുള്ള സ്മാർട്ട്ഫോണുകൾ വെറും 101 രൂപ നൽകി സ്വന്തമാക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ.

വിവോയുടെ പാർട്നർ ഷോറൂമുകൾ വഴി രാജ്യത്തുടനിളം ഡിസംബർ 31വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം വെറും 101 രൂപ നൽകി ഫോൺ സ്വന്തമാക്കാം. ബാക്കിയുള്ള തുക ആറ്‌ നിശ്ചിത തവണകളായി അടക്കാനുള്ള സൌകര്യമാണ് വിവോ ഒരുക്കിയിരിക്കുന്നത്.

വോട്ടർ ഐ ഡി, ആധാർ കാർഡ്, മറ്റു തിരിച്ചറിയൽ രേഖകൾ എന്നിവ നൽകിയാൽ ഫോൺ വാങ്ങാനാകും. ഫോണിന്റെ ബാക്കിയുള്ള തവണകൾ അടക്കുന്നതിനായി ബജാജ് ഫിനാൻസ്. എച്ച് ഡി എഫ് സി, എച്ച് ഡി ബി, ക്യാപിറ്റൽ ഫസ്റ്റ് എന്നീ ഫിനാൻസ് സ്ഥാപനങ്ങളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താൻ അവസരം ഉണ്ടായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :