ആരെയും അമ്പരപ്പിക്കുന്ന ഓഫർ, 399 രൂപക്ക് പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ !

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (16:54 IST)
മുംബൈ: വിമാന യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അമ്പരപ്പിക്കുന്ന പ്രഖ്യാപിച്ചിരിക്കുകയാണ് ഏയർ ഏഷ്യ. ഓഫർ പ്രകാരം ആഭ്യന്തര സർവീസുകൾക്ക് വെറും 399 രൂപയും അന്താരാഷ്ട്ര സർവീസുകൾക്ക് 1999 രൂപയും നൽകിയാൽ മതിയാകും. ഒരു വർഷത്തേക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 120 സ്ഥലങ്ങളിലേക്കാണ് ഈ ഓഫറിൽ വിമാനങ്ങൾ സർവീസ് നടത്തുക. എന്നാൽ ഓഫർ ലഭ്യമാവണമെങ്കിൽ നവംബർ 18നുള്ളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം.

രാജ്യത്ത് ഓഫർ പ്രകാരം ബംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്പൂര്‍, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്ക് പറക്കാം. കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി എന്നീ അന്താരാഷ്ട്ര സർവിസുകളും ഓഫറിൽ ലഭ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :