അനുബന്ധ വാര്ത്തകള്
- നുണക്കുഴിയുള്ള പെണ്ണിനെ വിശ്വസിച്ച് ജീവിതപങ്കാളിയാക്കാം !
- താരൻ ഇറങ്ങിയോടും ! ഈ വിദ്യയൊന്ന് പരീക്ഷിച്ചുനോക്കൂ
- ‘അതേ ഇതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്‘ സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി റിവ്യൂ ചെയ്യാൻ സംവിധാനമൊരുക്കി വാട്ട്സ്ആപ്പ്
- ‘യാത്രക്കിടെ തിളങ്ങുന്ന വിചിത്രമായ ഒരു തളിക കടന്നുപോയി’ വിമാന യാത്രക്കിടെ പറക്കും തളിക കണ്ടെന്ന് ബ്രിട്ടീഷ് പൈലറ്റിന്റെ വെളിപ്പെടുത്തൽ
- ചിക്കൻകറി വീണ്ടും വീണ്ടും ചൂടാക്കേണ്ട, പണികിട്ടും !
മൂന്ന് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, സ്വകാര്യഭാഗത്ത് വടി തിരുകൈക്കയറ്റി 20കാരന്റെ ക്രൂരത
ഗുരുഗ്രാം; മൂന്ന് വയസുകാരിയെ അതിക്രൂരമായി 20കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനം നടന്നത്. രക്തത്തിൽ കുളിച്ചനിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിൽ താമസക്കാരിയായ യുവതിയുടെ സഹോദരനാണ് പെൺകുട്ടീ ക്രൂരമായി പീഡിപിച്ച് കൊലപ്പെടുത്തിയത്.
സഹോദരിയെ കാണുന്നതിനായി ഇയാൽ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഗ്രാമത്തിലെത്തുന്നത്. പെൺകുട്ടിയുടെ വീടിനോട് ചേർന്നാണ് പ്രതിയുടെ സഹോദരിയുടെയും വീട്. പുറത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് പത്ത് സെന്റീമീറ്ററോളം ആഴത്തിൽ വടി കുത്തിയിറക്കിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ ആന്തരിക രക്തശ്രാവമാണ് കുട്ടിയുടെ മരണകാരണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പ്രതി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു