രണ്ടാനച്ഛനിൽനിന്നും പീഡനത്തിനിരയായ പെൺകുട്ടിയെ 20 വർഷം കഠിനതടവിന് വിധിച്ച് കോടതി !

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (16:19 IST)
സാന്‍ സാല്‍വദോര്‍: 70കരനായ രണ്ടാനച്ഛനിൽനിന്നും പീഡനത്തിനിരയായി പ്രസവിച്ച പെൺകുട്ടിയെ 20 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി. അത്യന്തം മനുഷ്യത്തരഹിതമായ വിധിക്കെതിരെ ലോകത്തിന്റെന്റെ പല കോണിൽ നിന്നും പ്രതിഷേധം ഉയരുകയാണ്.

12 വയസുമുതൽ പെൺകുട്ടി രണ്ടാനച്ഛനിൽനിന്നും പീഡനത്തിനിരയായി വരികയായിരുന്നു. പിതാവിന്റെ പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഗർഭചിദ്രം നടത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി 20 വർഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചത്. സാന്‍ സാല്‍വദോരിൽ നിയമവിരുദ്ധമാണ്

അമിതമായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചതോടെയാണ് പെൺകൂട്ടി പിടിയിലാവുന്നത്. ഗ്രഭഛിദ്രം നടത്താൻ ശ്രമിച്ചതോടെയാണ് രക്തശ്രാവമുണ്ടായത് എന്ന് ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിന് മൊഴി നൽകി. എന്നാൽ കുഞ്ഞ് സുരക്ഷിതയായിരുന്നു. 2017 മുതൽ ഈ കേസിൽ പെൺകുട്ടി കസ്റ്റഡിയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :