ആ കഥാപാത്രത്തേക്കാൾ പെൺഹൃദയങ്ങളെ കീഴടക്കി ആ ‘മഞ്ഞ കുർത്ത‘; 96 ലെ തൃഷയുടെ മഞ്ഞ കുർത്തക്ക് ദീപാവലി വിപണിയിൽ പ്രിയമേറുന്നു

Sumeesh| Last Updated: വ്യാഴം, 1 നവം‌ബര്‍ 2018 (16:00 IST)
96 എന്ന ചിത്രത്തിൽ തൃഷയുടെ അഴകിനെ കൂടുതൽ പെസന്നമാക്കിയ മഞ്ഞ കുർത്തക്കാണ് ഇപ്പോൾ ദീപാവലി വസ്ത്ര വിപണിയിൽ പ്രിയമേറുന്നത്. സിനിമയിലെ കഥാപാത്രങ്ങളേക്കാൾ പെൺ ഹൃദയം കവർന്നത് ആ കുർത്തയാണെന്ന് തന്നെ പറയാം. അലങ്കാരങ്ങളേതുമില്ലാതെ അഴക് നൽകുന്ന ആ വസ്ത്രത്തിന് ആരാധകർ കൂടുതലാണ് ഇപ്പൊൾ.

ചിത്രത്തിൽ മഞ്ഞ കുർത്തയിൽ അതീവ സുന്ദരിയാണ് തൃഷ. എന്തുകൊണ്ടണ് ചിത്രത്തിൽ പ്രധാന കോസ്റ്റ്യൂമായി ഈ മഞ്ഞ കുർത്ത തിരഞ്ഞെടുക്കാൻ കാരണം എന്ന് 96ന്റെ കോസ്റ്റ്യൂം ഡിസൈനറായ ശുഭശ്രീ പറയുന്നുണ്ട്.മഞ്ഞ ഒരു ഹപ്പിയസ്റ്റ് കളറാണ്. ഈ ആ നിറം തൃഷയുടെ മുഖത്തിന് കൂടുതൽ തെളിച്ചം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് രാത്രിയുള്ള സീനുകളിൽ ആ കോസ്റ്റ്യൂം കൂടുതൽ നന്നാവും എന്ന് തോന്നിയതിനാലാണ് മഞ്ഞ നിറം തിരഞ്ഞെടുത്തത്. നായികക്ക് സിംപിളായ കോസ്റ്റ്യൂം മതി എന്നായിരുന്നു ഡയറക്ടർ പറഞ്ഞിരുന്നത് അതിനാലാണ് കുർത്ത തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ ഈ വസ്ത്രം ഇത്ര കണ്ട് ശ്രദ്ധിക്കപ്പെടുമെന്ന് താൻ കരുതിയിരുന്നില്ല എന്ന് ശുഭശ്രീ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :