യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായി നിന്ന ഖത്തർ എയവെയ്‌സിന്റെ വിമാനത്തിൽ ടാങ്കർ ലോറി ഇടിച്ചു

Sumeesh| Last Updated: വ്യാഴം, 1 നവം‌ബര്‍ 2018 (14:59 IST)
കൊൽക്കത്ത: നൂറിലധികം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തർ എയർ‌വെയ്സിന്റെ വിമാനത്തിൽ ടാങ്കർ ലോറി ഇടിച്ചു, കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം.

ഖത്തർ എയർ‌വെയ്‌സിന്റെ ക്യു ആർ, 541 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വെള്ളവുമായെത്തിയ ടാങ്കർ ലോറി വിമാനത്തിലിടിക്കുകയായിരുന്നു. ലോറിയുടെ ബ്രേക്ക് നഷ്ടമായതാവാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം

സംഭവത്തിൽ ലോറി ഡ്രൈവറെ സസ്പൻഡ് ചെയ്തു. വിമാനത്തിലെ യത്രക്കാരെല്ലാം സുരക്ഷിതരാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിന് സംഭവിച്ച കേടുപാടുകൾ പരിഹരിച്ച് വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് വിമാനം ദോഹയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡി ജി സി എ അന്വേഷണത്തിന് ഉത്തരവിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :