ഗുരുവായൂർ ആനയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Sumeesh| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (15:20 IST)
ഡൽഹി: ഗുരുവയൂർ ആനയോട്ടം അവസാനിപ്പിക്കാൻ നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വം ബോർഡിനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ജസ്റ്റിസ് മദൻ പി ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആനകളോടുള്ള ക്രൂരതയാണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനകളുടെ മത്സര ഓട്ടമാണ് ഗുരുവായൂർ ആനയോട്ടം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :