ചെന്നിത്തലയുടേത് കുബുദ്ധി, സർക്കാരിന്റെ സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമം; കോടിയേരി

Sumeesh| Last Modified ഞായര്‍, 19 ഓഗസ്റ്റ് 2018 (12:56 IST)
സംസ്ഥാനത്തെ പ്രളയത്തെ നേരിടാനുള്ള രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണമെന്ന പ്രതിപകഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേഷ് ചെന്നിത്തലയുടെത് കുബുദ്ധിയാണെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാന സർക്കാരിനു ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കനുള്ള കുബുദ്ധിയാണ് രമേഷ് ചെന്നിത്തലയുടെ ആവശ്യം എന്നും സൈന്യത്തെ ഇക്കാര്യങ്ങൾ ഏൽപ്പിച്ചാൽ സിവിൽ ഭരണം ഇല്ലാതാകുമെന്നും കോടിയേരി പറഞ്ഞു.

പ്രളയം ബാധിച്ച കേരളത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന് ഒറ്റക്കൊന്നും ചെയ്യാനാവില്ലെന്നും നാടിനെ നന്നായി അറിയുന്നവർക്ക് മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയു എന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :