Sumeesh|
Last Modified ഞായര്‍, 19 ഓഗസ്റ്റ് 2018 (14:57 IST)
സംസ്ഥാനത്തെ കനത്ത പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ട് വിട്ടുനൽകാതിരുന്ന നാലു ബോട്ട് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശം നൽകി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി രക്ഷാ പ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകൾക്കെതിരെ കർശന നടപടികൾ സ്വീക്കരിക്കാൻ നിർദേശം നൽകിയത്. സക്കറിയ ചെറിയാന്‍, സാലി, കുര്യന്‍, വര്‍ഗീസ് സോണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബോട്ട് ഡ്രൈവർമാരുടെ ലൈസൻസിന്റെ ആധികാരികത പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസുകൾ അനധികൃതമയാണോ നേടിയത് എന്ന് പോർട്ട് ഓഫീസർ പരിശോധിക്കും. തേജസ് എന്ന് ബോട്ടിന്റെ ഉടമ സിബിയെ കുടി ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.