ഫ്രഞ്ച് വിപ്ലവവുമായി സണ്ണി വെയ്ൻ സെപ്ടംബർ ഏഴിന് തീയറ്ററുകളിലേക്ക്

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (11:21 IST)
സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ റിലീസ് തിയതി അറിയറ പ്രവർത്തകർ പുറത്തുവിട്ടു. സെപ്റ്റംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്.

ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹാസ്യത്തിനു പ്രാധാന്യം നൽകിയുള്ളതാണ് ചിത്രം. കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിർവഹിക്കുന്നത് പാപ്പിനുവാണ്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവർ ചേർന്നാണ് ചിത്രം നിർമീച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :