കരുണാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (12:40 IST)
കൊല്ലം: കരുണാഗപ്പള്ളിയിൽ മകനെ കുത്തി കൊലപ്പെടുത്തി.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. കരുനാഗപ്പള്ളി തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപനെയാണ് അച്ഛൻ മോഹനൻ കുത്തി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കം കൊല്പാതകത്തിൽ കലാശിക്കിക്കുകയായിരുന്നു. ദിവസവും മദ്യപിച്ചെത്തി ദീപനും അച്ഛൻ മോഹനനുമായി വാകേറ്റം ഉണ്ടാവാറുണ്ട്. വഴക്ക് കയ്യാങ്കളിയിലേക്ക് മാറിയതോടെ അച്ഛൻ മകനെ കുത്തുകയായിരുന്നു. ദീപൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

അച്ഛൻ മോഹനൻ ഒളിവിലാണ്. സംഭവം നടന്ന ഉടൻ നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. മോഹനനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :