‘ആനക്കള്ളൻ‘ ആവാൻ ബിജു മേനോൻ: ഫസ്റ്റ്‌ലുക്ക് പുറത്ത്

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (12:07 IST)
ബിജുമേനോനെ കേന്ദ്ര കഥാപാത്രമാക്കി. മരിയാദ രാമൻ ഒരുക്കിയ സുരേഷ് ദിവാകർൻ സംവിധാനം ചെയുന്ന ചിത്രം ‘ആനക്കള്ളൻ‘ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ വൈശാഖാണ് തന്റെ ഫെയ്സ്കുക്കിലൂടെ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.

വളരെ അഭിമാനത്തോടു കൂടി ആനക്കള്ളൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നു. പ്രിയ സഹോദരൻ സുരേഷ് ദിവാകരന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാകും ഇതെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ചിത്രം തീയറ്ററുകളിൽ വലിയ വിജയം സ്വന്തമാക്കട്ടെയെന്നും പോസ്റ്റർ പുറത്തുവിട്ട് വൈശാഖ് കുറിച്ചു

ജീവിത സാഹചര്യങ്ങൾകൊണ്ട് കള്ളനകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. പോലിസ് തൊപ്പിയിട്ട് കയ്യിൽ ലാത്തിയുമായി ഗൌരവത്തോടെ മീഷയും പിരിച്ചു നിൽക്കുന്ന ആനക്കള്ളന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :