1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. bsnl, 3G,internet

ആകര്‍ഷകമായ ഡേറ്റാ പ്ലാനുമായി ബി‌എസ്‌എന്‍‌എല്‍

ബി‌എസ്‌എന്‍‌എല്‍
നിലവിലുള്ള സേവന ദാതാക്കളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആകര്‍ഷകമായ ഡേറ്റാ പ്ലാനുമായി ബി‌എസ്‌എന്‍‌എല്‍ രംഗത്ത്. 56 രൂപയ്‌ക്കു ചാര്‍ജ് ചെയ്താല്‍ ഒരു മാസത്തെ കാലാവധിയില്‍ 250 ഡേറ്റാ ഉപയോഗിക്കാനാകുന്നതാണ് പുതിയ പ്ലാന്‍.

68 രൂപയ്‌ക്ക് ഏഴു ദിവസത്തേക്കു ഒരു ജിബി ഡേറ്റാ ഉപയോഗിക്കാവുന്ന പ്ലാന്‍ നിലവില്‍ എസ്എന്‍എലിനുണ്ട്. ഈ രണ്ടു പ്ലാന്‍ കൂടി ഉപയോഗിച്ചാല്‍ 124 രൂപയ്‌ക്ക് 1274 എംബി 37 ദിവസത്തേക്കു ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഒരു ഒപ്പറേറ്ററും ഇത്രയും കുറഞ്ഞ തുകയ്ക്ക്  മികച്ച ഓഫര്‍ നല്‍കുന്നില്ല.

എന്നാല്‍ ബിഎസ്എന്‍എല്ലിന്  ത്രീജി സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കാന്‍ സാധിക്കുന്നില്ല എന്നുള്ള പരാതികള്‍ വ്യാപകമാണ്. അതിനാല്‍ കൂടുതല്‍ ടവറുകളിലേക്കു ത്രീജി സൗകര്യം കൊണ്ടുവരാനുള്ള പദ്ധതികള്‍ തുടങ്ങിയതായി ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
About Writer
VISHNU N L