സജിത്ത്|
Last Modified വ്യാഴം, 15 ഡിസംബര്‍ 2016 (11:31 IST)
ചൈനീസ് ഫോൺ കമ്പനിയായ അൽക്കാട്ടൽ തങ്ങളുടെ പുതിയ ഫോണ്‍ അൽക്കാട്ടൽ ഐഡൽ 4 ഇന്ത്യയിൽ അവതരിപ്പിച്ചു. 16000 രൂപ വിലയുള്ള ഈ ഫോണിന്റെ വില്‍പന ഫ്ലിപ്കാർട്ടിലൂടെയാണ് നടക്കുന്നത്. ഫോണിന്റെ കൂടെ ജെബിഎൽ ഹെഡ്ഫോണുകൾ കൂടി ലഭിക്കുന്നുയെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
5.2 ഇഞ്ച് ഫുൾ എച്ഡി ഡിസ്പ്ലേയുള്ള ഈ ഫോണിന് 424 പിപിഐ പിക്സൽ ഡെൻസിറ്റിയാണുള്ളത്. കൂടാതെ 10 വിരൽ വരെയുള്ള മൾട്ടിടച്ച് സംവിധാനവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്വാൽകോം MSM8952 സ്നാപ്ഡ്രാഗൺ 617 ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്
ഒക്റ്റകോർ പ്രൊസസറാണ് ഇതിലുള്ളത്. ഇതിലെ നാല് കോറുകൾ 1.7GHz വേഗത്തിലും ബാക്കിയുള്ള നാല് കോറുകൾ 1.2GHz വേഗത്തിലുമാണ് പ്രവർത്തിക്കുക. ഗ്രാഫിക് ജോലികൾ ചെയ്യുന്നതിനായി അഡ്രീനോ 405 ജിപിയുവും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന 16 ജിബി ഇന്റേണൽ മെമ്മറി എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. 13 മെഗാപിക്സൽ റിയർ ക്യാമറ, ഡ്യൂവൽ എൽഇഡി ഫ്‌ളാഷ്, 8 മെഗാപിക്സൽ ഫ്രന്റ് കാമറ, ബ്യുട്ടിഫിക്കേഷൻ മോഡ് എന്നിവയും ഇതില്‍ ലഭ്യമാണ്
ക്യാമറ, ഗ്യാലറി, വീഡിയോ, ഗെയിംസ്, മറ്റുള്ള ആപ്പ്ളിക്കേഷനുകൾ എന്നിവ പെട്ടെന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ബൂം കീ എന്ന സവിശേഷതയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2610mAh ബാറ്ററി, 4G എൽടിഇ, ബ്ലൂടൂത് 4.2, വൈഫൈ 802.11 b/g/n, ആൻഡ്രോയിഡ് 6.0.1 എന്നിവയും ഫോണിലുണ്ട്.