കിടിലന്‍ സവിശേഷതകളുമായി പുതിയ മോട്ടോ എക്സ് വിപണിയിലേക്ക് !

പുതിയ മോട്ടോ എക്സ് അടുത്ത വര്‍ഷം

Moto X, Moto X release, smart phone, മോട്ടോ എകസ്, മോട്ടറോള
സജിത്ത്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (14:48 IST)
മോട്ടോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവയുടെ പുതിയ മോട്ടോ എക്സ് അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാ‍ണ് മോട്ടോ എക്സ് എന്ന പേരില്‍ ഫോണിന്‍റെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിച്ചിരുന്നത്. ഫോട്ടോയിലുള്ള സൂചനകളനുസരിച്ച് പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയിലായിരിക്കും പുതിയ ഫോണ്‍ എത്തുക.

വലിയ വൃത്താകൃതിയിലുള്ള ക്യാമറ പാനല്‍ ഫോണിനുള്ളതായാണ് ചിത്രങ്ങളില്‍ ദൃശ്യമാകുന്നത്. സാധാരണ മോട്ടോ ബട്ടണുകളില്‍ നിന്നും മാറി ദീര്‍ഘ വൃത്താകൃതിയിലാണ് ഫോണിന്‍റെ സ്റ്റാര്‍ട്ട്ബട്ടണ്‍.രണ്ട് നിറങ്ങളിലായിരിക്കും ഫോണ്‍ എത്തുകയെന്നാണ് സൂചന. വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :