സ്മാര്‍ട്ട് ജസ്റ്റര്‍ ഫീച്ചറുമായി ജിയോണി പി7 മാക്‌സ് വിപണിയില്‍

ജിയോണി പി7 മാക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി

Gionee P7 Max, smart phone ജിയോണി പി7 മാക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍
സജിത്ത്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (16:37 IST)
ജിയോണി പി7 മാക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. ഗോള്‍ഡ്, ഗ്രേ എന്നീ രണ്ടു നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാകുന്ന ഈ ഫോണിന് 13,999 രൂപയാണ് വില.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനു 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്.
2.2 GHz ഒക്ടാകോര്‍ MT 6595 പ്രോസസര്‍, 3 GB റാം, 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയും ഫോണിലുണ്ട്.

4ജി VoLTE ശേഷിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 3100mAh ബാറ്ററി, മൊബൈല്‍ ആന്റി തെഫ്റ്റ്, കോമ്പസ്, സ്മാര്‍ട്ട് ജസ്റ്റര്‍, ഓട്ടോ കോള്‍ റെക്കോഡ് എന്നിവയും ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :