ന്യൂഡല്‍ഹി|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (13:59 IST)
മറ്റ് എയര്‍ലൈന്‍ സര്‍വ്വീസുകളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന എയര്‍ ഇന്ത്യയെ കാര്യക്ഷമമാക്കാന്‍ വ്യോമയാന മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.
എയര്‍ ഇന്ത്യയയെ പ്രവര്‍ത്തനവും ലാഭക്ഷമതയും ഉയര്‍ത്താന്‍ പരിശ്രമിക്കണമെന്ന് വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോടാവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനായി കര്‍ശന നിര്‍ദേശങ്ങളും വ്യോമയാന മന്ത്രാലയം നല്‍കിയിട്ടുണ്ട്.
വിമാനം വൈകുന്നത് ഒഴിവാക്കണം. മാസം തോറും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിനു നല്‍കണം. അധിക ജീവനക്കാരെ പുനര്‍വിന്യസിച്ചും ചെലവു ചുരുക്കിയും മല്‍സരക്ഷമത കൂട്ടണം. കാബിന്‍ ജീവനക്കാരുടെ (എയര്‍ഹോസ്റ്റസ്) ശരാശരി പ്രായം 35 ആക്കണം. മുതിര്‍ന്നവരെ ഗ്രൌണ്ട് ജോലികളിലേക്കു മാറ്റണം. എന്നിവയാണ് എയര്‍ ഇന്ത്യയ്ക്ക് വ്യോമയാനമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍