എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം യുഎസില്‍ തിരിച്ചിറക്കി

  എയര്‍ ഇന്ത്യ , പക്ഷിയിടിച്ചു , അമേരിക്ക , ബോയിങ്-144
നെവാര്‍ക്ക്| jibin| Last Modified തിങ്കള്‍, 14 ജൂലൈ 2014 (12:22 IST)
അമേരിക്കയില്‍ നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച വിമാനത്തില്‍ പക്ഷി ഇടിച്ചതിനാല്‍ എയര്‍ ഇന്ത്യവിമാനം യുഎസില്‍ തിരിച്ചിറക്കി. വിമാനത്തിലാണ് പക്ഷി ഇടിച്ച് തുടര്‍ന്ന് തകരാറിലായ വിമാനം തിരിച്ചിറക്കുകയായിരുന്നു.

ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4:35ന് 313 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് യാത്രതിരിച്ചത്. പറന്നുയര്‍ന്ന വിമാനത്തിലേക്ക് പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇടത് ചിറകിനും എന്‍ജിനും തകരാറുണ്ടാവുകയും. എന്‍ജിനില്‍ നിന്ന് തീ ഉയരുന്നത് കണ്ട പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :