കടം കയറി എയര്‍ ഇന്ത്യ; ബുക്കിങ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (11:06 IST)

ആകെ മൊത്തം കണക്കെടുത്താല്‍ ലഭമില്ലെന്നു മാത്രമല്ല നഷ്ടം കഴുത്തോളമെത്തുകയും ചെഉത് എപ്പോള്‍ വേണമെങ്കിലും പൂട്ടിപ്പോകുമെന്ന അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സാപത്തിക ബാധ്യതകള്‍ കുറക്കാനുള്ള അശ്രാന്ത പരിശ്രമത്തില്‍.

എങ്ങനെ കടം കുറയ്ക്കാമെന്ന് പഠിക്കുന്നവര്‍ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. ബുക്കിംഗ് ഓഫീസുകള്‍ അനാവശ്യമാണെന്നാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ കണറ്റുപിടുത്തം. അവയെല്ലം അടച്ചുപൂട്ടണമത്രെ. ഇതിന്റെ ആദ്യപടിയായി രാജ്യത്തെ 64 സിറ്റി ബുക്കിങ് ഓഫീസുകള്‍ അടച്ചുപൂട്ടുകയാണ്. ഒക്ടോബര്‍ ഒന്നോടെയായിരിക്കും ഇത്.

ഓണ്‍ലൈന്‍ സംവിധാനം വ്യാപകമായതോടെ നിലവില്‍ ടിക്കറ്റ് ബുക്കിങ്, കാന്‍സലേഷന്‍, റീഫണ്ട് തുടങ്ങിയവയ്ക്കായി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് ഓഫീസുകള്‍ നിര്‍ത്തലാക്കുന്നതെന്ന് എയര്‍ ഇന്ത്യ കരുതുന്നത്.

വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെടുത്തി ടിക്കറ്റ് വില്പനയും മാര്‍ക്കറ്റിങ്ങും കുറഞ്ഞ ചെലവില്‍ നടത്താനാകുമെന്ന തിരിച്ചറിവിലാണ് എയര്‍ ഇന്ത്യ. വിദേശത്ത് 46 ഓഫീസുകളുണ്ടെങ്കിലും പലയിടത്തേക്കും സര്‍വീസ് പോലുമില്ല. ഈ ഓഫീസുകളും നിര്‍ത്തലാ‍ക്കിയേക്കും.

ഓഫീസുകള്‍ പൂട്ടുന്നതോടെ 18 കോടി രൂപ ലാഭിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :