2ജി നിലപാട് വ്യക്തമാക്കാതെ ആര്‍ ഐ എല്‍ - ഇതൊരു കാത്തിരിപ്പിന്‍റെ കളിയാണോ?

WEBDUNIA|
ആര്‍ ഐ എല്‍(റിലയന്‍സ് ഇന്‍ഡസ്ട്രി ലിമിറ്റഡ്) 2ജി നിലപാടിലുള്ള അതിന്‍റെ മൌനം തുടരുകയാണ്. തങ്ങളുടേതായ വോയിസ് ടെലിഫോണി സേവനങ്ങള്‍ തുടങ്ങി ചരിത്രം സൃഷ്ടിക്കുമോ അതോ ഇതിനായി നിലവിലുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല. ആ നീക്കം എന്തായാലും അത് ടെലികോം വ്യവസാ‍യത്തില്‍ വലിയ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നതും ആ നീക്കത്തിനാണ്. നിലവിലെ ഏക 4ജി ലൈസന്‍സ് ഉടമ എന്ന നിലയില്‍ റിലയന്‍സ് ഇന്‍ഫോടെലിന്‍റെ 4ജി നിലപാടിന് അനുസൃതമായ ഒരു കാത്തിരിപ്പിന്‍റെ കളിയാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്.

എന്നിരുന്നാലും, ഇത് അനവധി ഊഹാപോഹങ്ങളിലേക്ക് വഴിതുറക്കുന്നു. 2ജി ലേലത്തില്‍ പങ്കെടുക്കണമോ എന്നും ഡാറ്റാ സേവനങ്ങള്‍ സ്വതന്ത്രമായി വാഗ്ദാനം ചെയ്യണമോ എന്നുമുള്ള ഒരു തീരുമാനത്തില്‍ ആര്‍ ഐ എല്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്ന് ചില വിപണി വക്താക്കള്‍ പ്രസ്താവിക്കുന്നു. ഈ വാര്‍ത്തകള്‍ അവകാശപ്പെടുന്നതെല്ലാം തെറ്റാണെന്ന് സിറ്റിയുടെ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഗൌരവ് മല്‍‌ഹോത്ര, ആര്‍തര്‍ പിനേഡ, ജിതേന്ദര്‍ തൊകാഷേവ് തുടങ്ങിയ വിശകലന വിദഗ്ധര്‍ക്ക് അവരുടേതായ ചില പ്രവചനങ്ങളുമുണ്ട്. ആര്‍ ഐ എല്‍ തങ്ങളുടെ വോയിസ്-ഡാറ്റാ സേവനങ്ങള്‍ ഒരു മൂന്നാം കക്ഷിയുമായുള്ള സഹകരണത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അവര്‍ വ്യക്തമാക്കുന്നു. ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയില്‍ ഇടപെട്ടതുപോലെ തന്നെ മിതമായ ഒരു ഇടപെടല്‍ മതിയാകുമെന്ന് ഇവര്‍ കമ്പനിയെ ഉപദേശിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനി ഈ ലേലത്തില്‍ ശക്തമായ സാന്നിധ്യമാകരുതെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. വോയിസ് വിപണി കുതിക്കുന്ന അടുത്ത 9 മുതല്‍ 12 വരെ മാസങ്ങളില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. ഇക്കാര്യത്തില്‍ വിപണി വിദഗ്ധരുമായുള്ള വ്യത്യാസമെന്തെന്നാല്‍ അവര്‍ അവകാശപ്പെടുന്നത് ഇത് 2014 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ നടക്കുമെന്നാണ്.

എന്തായാലും, ആര്‍ ഐ എല്‍ സ്വന്തം വോയിസ് സേവനങ്ങള്‍ ആരംഭിക്കുകയും ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതിനുള്ള സാധ്യതകള്‍ വളരെ വലുതാണ്. 2ജി ലേലത്തിനായി സര്‍ക്കാര്‍ ക്രമീകരിച്ചിരിക്കുന്ന കരുതല്‍ ധനത്തിന്‍റെ വലുപ്പം ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കൂടുതല്‍ നിക്ഷേപകരെയും പിന്തിരിയാന്‍ പ്രേരിപ്പിച്ചു. അതേസമയം ആര്‍ ഐ എല്ലും അതിന്‍റെ കരുതല്‍ധനവും ഈ മത്സരത്തില്‍ മുന്നിലെത്താന്‍ പ്രാപ്തമാണ്. എന്നാല്‍ ഇതില്‍ ഉത്സാഹപൂര്‍വം പങ്കെടുക്കുന്നതിനെപ്പറ്റിയുള്ള ഉറപ്പ് ഇതുവരെയും വാര്‍ത്തകളില്‍ ലഭ്യമായിട്ടില്ല.

ലേലത്തിനായി പണം കണ്ടെത്താന്‍ എല്ലാ പ്രമുഖ ടെലികോം കമ്പനികളും സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുകയാണ്. വോയിസും ഡാറ്റയും എന്ന ഇരട്ടസേവനം വാഗ്ദാനം ചെയ്യുന്നതിലൂടെ മത്സരങ്ങളെ അനായാസം മറികടക്കാന്‍ ആര്‍ ഐ എല്ലിന് സാധിക്കുന്നു. വോയിസ് സേവനങ്ങള്‍ക്കൊപ്പം ഡാറ്റ സേവനങ്ങളും എത്തുന്നതോടെ അത് ഉപഭോക്താക്കള്‍ക്ക് മത്സരാധിഷ്ഠിതമായ വിപണി തുറന്നുകൊടുക്കും.

സംഗ്രഹം: 2ജി ലേലത്തേക്കുറിച്ചുള്ള നിലപാടെന്തെന്ന് ആര്‍ ഐ എല്‍(റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം വോയിസ് സര്‍വീസുകള്‍ ആരംഭിക്കുമോ അതോ നിലവിലുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമോ എന്നതില്‍ വ്യക്തത നല്‍കിയിട്ടില്ല. പ്രമുഖ ടെലികോം കമ്പനികളെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് 2ജി ലേലത്തിന്‍റെ ഉയര്‍ന്ന കരുതല്‍ധന നിരക്കാണ്. 2ജി ലേലത്തില്‍ ആര്‍ ഐ എല്‍ - ഇന്‍ഫോടെല്‍ ശക്തമായ സ്വാധീനം ചെലുത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :