ചിദംബരത്തെ വിടില്ല: സ്വാമി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
2ജി സ്പെക്ട്രം കേസില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക കോടതി തള്ളിയെങ്കിലും പിന്‍‌മടങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. കേസില്‍ ആഭ്യന്തരമന്ത്രിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്വാമി പറഞ്ഞു.

താന്‍ നിരാശപ്പെടുന്നില്ല, വിധിയെക്കുറിച്ച് അത്ഭുതമാണ് തോന്നുന്നത്. ചിദംബരത്തെ കുറ്റവിമുക്തനാക്കിയെന്ന് താന്‍ കരുതുന്നില്ല. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സ്വാമി വ്യക്തമാക്കി.

പട്യാല ഹൗസിലെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാ‍മി. വിധിയെ പറ്റി വിശദമായി പ്രതികരിക്കാന്‍ സ്വാമി തയ്യാറായില്ല, വിധി വിശദമായി പഠിച്ച ശേഷം ഞായറാഴ്ച പ്രതികരിക്കുമെന്നാണ് സ്വാമി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :